വയര്‍ലെസ് ഇയര്‍ഫോണ്‍ 'സെബ്- സൗണ്ട് ബോംബ്' പുറത്തിറക്കി - Janaseva Online

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 28 January 2020

വയര്‍ലെസ് ഇയര്‍ഫോണ്‍ 'സെബ്- സൗണ്ട് ബോംബ്' പുറത്തിറക്കി

രാജ്യത്തെ മുൻനിര ബ്രാൻഡായ സെബ്രോണിക്സ് വയർലെസ് സ്റ്റീരിയോ ശ്രേണിയിൽ പുതിയ ബ്ലൂ ടൂത്ത് ഇയർഫോൺ പുറത്തിറക്കി.

സെബ് സൗണ്ട് ബോംബ് എന്നപേരിൽ അവതരിപ്പിച്ച വയർലെസ് ഇയർഫോൺ മിനുസമാർന്ന പുറംഭാഗത്തോടുകൂടി നിർമിച്ചതാണ്. ഗ്ലോസി ഫിനിഷിങാണ് നൽകിയിരിക്കുന്നത്. തടസ്സങ്ങളില്ലാതെ പെയർ ചെയ്യാനും കഴിയും.

കാതുകളിൽനിന്ന താഴെ വീണുപോകാത്തവിധം ഒതുക്കത്തോടെയും ഉറപ്പോടെയും ഇൻ-ഇയർ ശൈലിയിലാണ് ഓരോ ഇയർഫോണും രൂപകല്പന ചെയ്തിരിക്കുന്നത്. പുറത്തുനിന്നുള്ള ശബ്ദത്തെ തടയാനുള്ളകഴിവും ഇതിനുണ്ട്.





പ്ലേ ചെയ്യാനും പോസ് ചെയ്യാനും മുകളിലെ ഭട്ടണിൽ സ്പർശിച്ചാൽമതി. ആൻഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങളിൽ വോയ്സ് അസിസ്റ്റന്റ് ആക്ടിവേറ്റ് ചെയ്യുന്നതിന് രണ്ടുതവണ സ്പർശിച്ചാൽമതി. ഓഫ് ചെയ്യാൻ അമർത്തിപിടിച്ചാൽമതിയാകും.

ആറുമണിക്കൂർ തുടർച്ചയായി സംഗീതം ആസ്വദിക്കാനാകും. ചാർജിങ് കേസ് ഉപയോഗിച്ച് പ്ലേബായ്ക്ക് സമയം 18 മണിക്കൂർവരെ ദീർഘിപ്പിക്കാനും കഴിയും.

കറുപ്പ്, വെളുപ്പ്, ചുവപ്പും കറുപ്പും ചേർന്നത്- എന്നിങ്ങനെയുള്ള നിറങ്ങളിലാണ് സൗണ്ട് ബോംബ് നിർമിച്ചിട്ടുള്ളത്. രാജ്യത്തെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിൽ ഉത്പന്നം ലഭിക്കും.


from technology app feed https://ift.tt/2uHpKKM
via IFTTT

No comments:

Post a Comment

സുഖപ്പെട്ടയാൾക്ക് വീണ്ടും കോവിഡ്; ഡെഡ് വൈറസുകളെന്ന് നിരീക്ഷണം

ന്യൂഡൽഹി∙ കോവിഡ് രോഗം സുഖപ്പെട്ടയാൾക്കു വീണ്ടും രോഗം സ്ഥിരീകരിച്ചത് ആശങ്കയാകുന്നു. ഡൽഹി പൊലീസ് ഉദ്യോഗസ്ഥനാണു കഴിഞ്ഞ ദിവസം വീണ്ടും രോഗം സ്ഥിര...

Post Bottom Ad

Responsive Ads Here

Pages